ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ; പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ഡല്‍ഹി : ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം ആയി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഡല്‍ഹിയിലെയും സമീപ നഗരങ്ങളിലെയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു, അര്‍ദ്ധരാത്രിയോടെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കാനും സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അടക്കം ഒരാഴ്ച വീട്ടിലിരുന്ന് ജോലി ചെയ്യാനുള്ള സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
പൊതുഗതാഗതം ശക്തിപ്പെടുത്താന്‍ ആയിരം ബസ്സുകള്‍ വാടകയ്‌ക്കെടുത്തു സര്‍വീസ്‌
നടത്താനും സര്‍ക്കാര്‍നടപടി ആരംഭിച്ചു.

10 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ളപെട്രോള്‍ വാഹനങ്ങളും 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഡീസല്‍ വാഹനങ്ങളും നിരത്തിലിറങ്ങാന്‍ അനുവദിക്കില്ല. മെട്രോ, ബസ് എന്നിവയില്‍ യാത്രക്കാര്‍ക്കുള്ള നിയന്ത്രണം കുറയ്ക്കണമെന്നും  ദില്ലി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

 

Share news
error: Content is protected !!
Scroll to Top