Section

malabari-logo-mobile

ശബരിമല ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്ക് ചെയ്തവര്‍ 13 ലക്ഷം

HIGHLIGHTS : 13 lakh people have booked online for Sabarimala Darshan

ശബരിമല: ശബരിമല മണ്ഡല-മകരവിളക്ക് തീര്‍ഥാടനം ഭംഗിയായി പൂര്‍ത്തിയാക്കുമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷണന്‍. ശബരിമല സന്നിധാനത്ത് ചേര്‍ന്ന് അവലോകന യോഗത്തിനു
ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

കാലാവസ്ഥ അനുകൂലമാകുന്നതോടെ കൂടുതല്‍ തീര്‍ഥാടകര്‍ എത്തിച്ചേരും. ഇതിന് ആവശ്യമായ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. തീര്‍ഥാടകരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് കോവിഡ് പശ്ചാത്തലത്തിലുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും കുറവുള്‍ ഉണ്ടെങ്കില്‍ പരിഹരിക്കും. നിലവില്‍ 13 ലക്ഷം പേര്‍ ഓണ്‍ലൈനില്‍ ദര്‍ശനത്തിന് ബുക്ക് ചെയ്തിട്ടുണ്ട്.

sameeksha-malabarinews

തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും പമ്പയിലും സന്നിധാനത്തും ഒരുക്കിയിട്ടുണ്ട്. സന്നിധാനത്ത് അന്നദാനത്തിനും തുടക്കമായി. കോവിഡ് സാഹചര്യം പരിഗണിച്ച് തീര്‍ഥാടകര്‍ക്ക് സന്നിധാനത്ത് തങ്ങാന്‍ അനുമതിയില്ല. മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, ദേവസ്വം ബോര്‍ഡംഗങ്ങള്‍, എംഎല്‍എമാരായ അഡ്വ. കെ യു ജനീഷ് കുമാര്‍, അഡ്വ. പ്രമോദ് നാരായണന്‍ എന്നിവരുടെ നേതൃത്വത്തില്‍ സന്നിധാനത്തെയും പമ്പയിലെയും സൗകര്യങ്ങള്‍ വിലയിരുത്തി.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!