കോവാക്‌സിന്‍; വിദേശജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ കേന്ദ്രത്തന് ഉത്തരവാദിത്തമില്ലേയെന്ന് ഹൈകോടതി

കൊച്ചി: കോവാക്‌സിന് രാജ്യാന്തര അംഗീകാരമില്ലാത്തുകൊണ്ടെ വിദേശജോലി നഷ്ടപ്പെട്ടവരുടെ കാര്യത്തില്‍ ഉത്തരവാദിത്തത്തില്‍നിന്ന് കേന്ദ്രസര്‍ക്കാറിന് ഒഴിയാനാകുമോയെന്ന് ഹൈകോടതി. കോവിഷീല്‍ഡ് വാക്‌സിന്‍ എടുത്തവര്‍ക്ക് വിദേശങ്ങളില്‍ പോകാന്‍ കഴിയുമ്പോള്‍ കോവാക്‌സിന്‍ എടുത്തവര്‍ക്ക് ഇത് നിഷേധിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതിനു മറുപടി പറയേണ്ടത് സര്‍ക്കാറല്ലേയെന്നും പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാറിന് ഉത്തരവാദിത്തമില്ലേയെന്നും കോടതി ചോദിച്ചു.

രണ്ട് ഡോസ് കുത്തിവെച്ച കോവാക്‌സിന്‍ സൗദി അറേബ്യയില്‍ അംഗീകാരമില്ലാത്തിനാല്‍ മൂന്നാം ഡോസായി കോവിഷീല്‍ഡ് നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാസി മലയാളിയായ കണ്ണൂര്‍ സ്വദേശി ഗിരികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ വാക്കാല്‍ പരാമര്‍ശങ്ങള്‍.

കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ മടങ്ങിയെത്തിയ ഹര്‍ജിക്കാരന്‍ കോവാക്‌സിന്‍ രണ്ടു ഡോസും എടുത്തിരുന്നു. സൗദിയില്‍ ഇതിന് അംഗീകാരമില്ലെന്ന് അറിഞ്ഞതിനെത്തുടര്‍ന്നാണ് കോടതിയെ സമീപിച്ചത്. ഇന്ത്യയിലെ ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കോവാക്‌സിന്‍ അടുത്തിടെ ലോകാരോഗ്യസംഘടന അംഗീകാരം നല്‍കിയെങ്കിലും സൗദിയില്‍ ഇനിയും അംഗീകാരം ലഭിച്ചിട്ടില്ലെന്ന് ഹര്‍ജിക്കാന്‍ ചൂണ്ടിക്കാട്ടി.

Share news
error: Content is protected !!
Scroll to Top