സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് ശമനം. ഒറ്റ ജില്ലയിലും ഇന്ന് മഴയുടെ മുന്നറിയിപ്പില്ല.
ഇരട്ട ന്യൂനമർദ്ദം നിലവിലുണ്ടെങ്കിലും കേരളത്തിൽ വലിയ സ്വാധീനം ഉണ്ടാകില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ വിലയിരുത്തൽ.
അറബിക്കടലിലെ ന്യൂനമർദ്ദം ഇപ്പോൾ വടക്ക് പടിഞ്ഞാറ് ദിശയിൽ അകന്നു പോവുകയാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം 48 മണിക്കൂറിനുള്ളിൽ തമിഴ്നാട് ആന്ധ്ര തീരത്ത് പ്രവേശിക്കും. അതിനാൽ വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴ വീണ്ടും സജീവമാകാനുള്ള സാധ്യതയുണ്ട്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




