Section

malabari-logo-mobile

250 വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ; വ്യോമയാന ചരിത്രത്തിലെ വലിയ കരാര്‍

HIGHLIGHTS : Air India to buy 250 aircraft; The biggest deal in aviation history

ദില്ലി : 250 വിമാനങ്ങള്‍ വാങ്ങാന്‍ കരാറുമായി എയര്‍ഇന്ത്യ. ഫ്രാന്‍സിന്റെ എയര്‍ബസില്‍ നിന്നും അമേരിക്കയുടെ ബോയിങ്ങില്‍ നിന്നും വിമാനങ്ങള്‍ വാങ്ങും. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനും, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും അറിയിച്ചു.

എയര്‍ബസില്‍ നിന്നും 250 വിമാനങ്ങള്‍ വാങ്ങാനുള്ള കരാര്‍ പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണും ചേര്‍ന്ന് പ്രഖ്യാപിച്ചു. ലോകത്തിലെ ഏറ്റവും വലിയ വ്യോമയാന കരാറാണിത്. വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, വ്യവസായി രത്തന്‍ ടാറ്റ, ടാറ്റ സണ്‍സ് സിഇഒ നടരാജന്‍ ചന്ദ്രശേഖരന്‍ എന്നിവരും പങ്കെടുത്തു. പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ത്യക്ക് ലോകരാജ്യങ്ങളെ ഒന്നിപ്പിക്കുന്ന ശക്തിയാക്കി മാറാന്‍ കഴിയുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് പറഞ്ഞു.

sameeksha-malabarinews

അമേരിക്കയുടെ 220 ബോയിങ്ങ് വിമാനങ്ങള്‍ വാങ്ങാന്‍ എയര്‍ ഇന്ത്യ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രസിഡന്റ് അറിയിച്ചു. 34 ലക്ഷം കോടി രൂപയുടെ കരാറാണ് പ്രഖ്യാപിച്ചത്. ഇന്ത്യ- അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗമാണ് കരാറെന്ന് ബൈഡന്‍ പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്ത്യ – മെയ്ക്ക് ഫോര്‍ ദി വേള്‍ഡ് എന്ന സങ്കല്പത്തിലൂടെ വ്യോമയാന മേഖലയില്‍ കൂടുതല്‍ സാധ്യതകള്‍ തുറക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!