Section

malabari-logo-mobile

പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍; ആളുമാറി സ്വത്ത് കണ്ടുകെട്ടിയ ജപ്തിനടപടി പിന്‍വലിച്ചു

HIGHLIGHTS : Popular Front Hartal; The confiscation proceedings were withdrawn

പെരിന്തല്‍മണ്ണ പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടം നികത്താനായി നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നതിനിടെ ആളുമാറി ജപ്തി ചെയ്ത അങ്ങാടിപ്പുറം വില്ലേജിലെ രണ്ടുപേരുടെ ജപ്തി നടപടികള്‍ പിന്‍വലിച്ചു. കളക്ടറുടെ ഉത്തരവുപ്രകാരം തിങ്കളാഴ്ച പെരിന്തല്‍മണ്ണ തഹസില്‍ദാര്‍ പി.എം. മായ ഇവരുടെ വീടുകളിലെത്തി രേഖകള്‍ കൈമാറി.

പുത്തനങ്ങാടി സ്വദേശികളായ ഇടുപൊടിയന്‍ അലി, ഇടുപൊടിയന്‍ ഹംസ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടിയ നടപടിയാണ് പിന്‍വലിച്ചത്. പോപ്പുലര്‍ ഫ്രണ്ട് ബ്രാഞ്ച് പ്രസിഡന്റ് ഇടുപൊടിയന്‍ അലി, സെക്രട്ടറി ഇടുപൊടിയന്‍ ഹംസ എന്നിവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനായിരുന്നു നിര്‍ദേശം.

sameeksha-malabarinews

എന്നാല്‍ ഇതേപേരിലും വിലാസത്തിലുമുള്ള രണ്ടുപേരുടെ സ്വത്ത് ജപ്തി ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇക്കാര്യം ബോധ്യപ്പെടുത്തിഇരുവരും
സബ്കളക്ടര്‍ക്കും മറ്റു ബന്ധപ്പെട്ട അധികാരികള്‍ക്കും പരാതി നല്‍കിയിരുന്നു.

അലിയുടെ 22 സെന്റ് സ്ഥലവും ഹംസയുടെ മൂന്നരസെന്റുമാണ് ജപ്തി ചെയ്തത്. ജപ്തിയോടെ നിയമക്കുരുക്കിലായ രണ്ടു കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാണ് നടപടി.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!