പറവയ്ക്ക് ശേഷം സൗബിന്റെ സംവിധാനത്തില് ദുല്‍ഖര്‍ ചിത്രം ഒരുങ്ങുന്നു

‘പറവ’ക്ക് ശേഷം സൗബിന്‍ ഷാഹിറും ദുല്‍ഖര്‍ സല്‍മാനും വീണ്ടും ഒന്നിക്കുന്നു. ‘ഓതിരം കടകം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ നിര്‍മാണം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് തന്നെയാണ് നിര്‍വഹിക്കുന്നത്. ചിത്രം ഉടനെ തുടങ്ങുമെന്ന് സൗബിന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങള്‍ വ്യക്തത വരുമെന്നാണ് വിവരം.

‘ഓതിര കടകം എന്ന പുതിയ ചിത്രം പ്രഖ്യാപിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഇത് എന്റെ മച്ചാന്‍ സൗബിന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ്.’ എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവച്ച് നേരത്തെ ദുല്‍ഖര്‍ കുറിച്ചത്.

സഹസംവിധായകനായി തുടങ്ങി സഹനടനായി വളര്‍ന്ന് സ്വാഭാവിക അഭിനയം കൊണ്ട് നായക നിരയിലേക്കുയര്‍ന്ന് പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയയാളാണ് സൗബിന്‍ ഷാഹിര്‍. പറവയിലൂടെ സംവിധാനത്തിലേക്കും അദ്ദേഹം കടക്കുകയുണ്ടായി. ബാംഗ്ലൂര്‍ ഡേയ്‌സ്, പ്രേമം എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം അന്‍വര്‍ റഷീദ് നിര്‍മ്മിച്ച പറവ 2017ല്‍ ഏറെ ശ്രദ്ധ നേടിയ സിനിമകളില്‍ ഒന്നായിരുന്നു.

 

Share news
error: Content is protected !!
Scroll to Top