മുന്‍ മന്ത്രി പി കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു

മലപ്പുറം: മുന്‍ വിദ്യഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കുഴഞ്ഞുവീണു. മലപ്പുറത്ത് ടൗണ്‍ഹാളില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പൊതുദര്‍ശനത്തിനിടെയാണ് സംഭവം.

ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് കൂടുതല്‍ ചികിത്സയ്ക്കായി കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മാറ്റുകയുമായിരുന്നു.

അബ്ദുറബ്ബിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ആശുപത്രി വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം.

Share news
error: Content is protected !!
Scroll to Top