തിരുവോണ ദിനത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ ഉപവാസസമരം

തിരുവനന്തപുരം: ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന നിരാഹാര സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ തിരുവോണ ദിവസം ഉപവാസമിരിക്കും. കേരളാ അഡ്മിനിസ്‌ട്രേറ്റീവ് പരീക്ഷ ഉള്‍പ്പെടെയുള്ള എല്ലാ തൊഴില്‍പരീക്ഷകളും മലയാളത്തിലും ന്യൂനഭാഷകളിലും നടത്തണം എന്ന ആവശ്യവുമായാണ് നിരാഹാര സമരം തുടരുന്നത്.

അടൂരിനൊപ്പം സുഗതകുമാരി, എം.കെ സാനു, ഷാജി എന്‍ കരുണ്‍, സി.രാധാകൃഷ്ണന്‍ എന്നിവരും നിരഹാരമിരിക്കും. അടൂര്‍ പി എസ് സി ഓഫീസിന് മുന്നിലും മറ്റുള്ളവര്‍ വീട്ടിലുമായിരിക്കും ഉപവാസമിരിക്കുക.

ഐക്യമലയാളം പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ 29 ാം തിയ്യതി മുതലാണ് നിരാഹാര സമരം ആരംഭിച്ചത്.

Related Articles