വാട്‌സ് ആപ്പിലൂടെ മൊഴിചൊല്ലി : സംസ്ഥാനത്ത് വീണ്ടും മുത്തലാഖ് കേസ്

കാസര്‍കോട് : വിദേശത്ത് നിന്ന് വാട്‌സ്ആപ്പിലൂടെ ഭാര്യയെ മൊഴിചൊല്ലിയ യുവാവിനെതിരെ മുത്തലാഖ് നിരോധന നിയമപ്രകാരം പോലീസ് കേസെടുത്തു. കാസര്‍കോട് എരിയാല്‍ സ്വദേശി ബി.എം. അഷറഫിനെ(34)തിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസടുത്തിരിക്കുന്നത്. കാസര്‍കോട് ശിരിബാഗലു സ്വദേശി മൈമൂനയുടെ പരാതി പ്രകാരമാണ് കേസ്.

ഈ വര്‍ഷം മാര്‍ച്ച് 15നാണ് മൈമൂനയെ ഭര്‍ത്താവ് മൈമൂനയെ വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ മൊഴിചൊല്ലിയതെന്ന് പരാതിയില്‍ പറയുന്നു. യുവതി ഉപയോഗിക്കുന്ന സഹോദരന്റെ ഫോണിലേക്കാണ് ശബ്ദസന്ദേശമയച്ചത്.

ഇതിനിടെ നാട്ടിലെത്തിയ അഷറഫ് മറ്റൊരു വിവാഹം കഴിച്ചതായും പറയപ്പെടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്.

സംസ്ഥാനത്ത് പുതിയ മുത്തലാഖ് നിയമപ്രകാരം എടുക്കുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ മറ്റൊരു കേസില്‍ പരപ്പനങ്ങാടി മജിസട്രേറ്റ് കോടതിയില്‍ ലഭിച്ച പരാതിയില്‍ മുത്തലാഖ് നിയമപ്രകാരം കേസെടുത്തിരുന്നു.

Related Articles