തിരൂരില്‍ അവധിദിനങ്ങളില്‍ അനധികൃത കെട്ടിടനിര്‍മ്മാണം തടയാന്‍ സ്‌ക്വാഡ്

തിരൂര്‍ നഗരസഭാ പരിധിയില്‍ അവധിദിനങ്ങളില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ കണ്ടെത്തി തടയാന്‍ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. തിരൂര്‍ നഗരസഭയാണ് ഓണത്തോടനുബന്ധിച്ചുള്ള സര്‍ക്കാര്‍ ഓഫീസുകളുടെ നീണ്ട അവധി ദിവസങ്ങള്‍ മുതലെടുത്ത് അനധികൃതനിര്‍മ്മാണം നടത്തുന്നത് തടയാനായി സ്‌ക്വാഡ് രൂപീകരിച്ചത്. സെപ്റ്റംബര്‍ മാസത്തിലെ എല്ലാ തുടര്‍ അവധി ദിവസങ്ങളിലും സ്‌ക്വാഡിന്റെ പ്രവര്‍ത്തനമുണ്ടാകും.

രാത്രികാലങ്ങളില്‍ നടക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കും.
താഴെ പറയുന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരിക്കും സ്‌ക്വാഡ് പ്രവര്‍ത്തിക്കുക എന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.

അസി. എന്‍ജിനീയര്‍ സി.കെ. മുബാറക്കാണ് സ്‌ക്വാഡ് ലീഡര്‍ (ഫോണ്‍: 9745693848). അതത് തീയതികളിലെ ഉദ്യോഗസ്ഥരുടെ പേരും ഫോണ്‍ നമ്പറും: സെപ്റ്റംബര്‍ ഒമ്പത് -എം.പി. ഹൈദരലി: 9895274210, 10 -ടി. സ്വപ്‌ന 9656029878, 11,12- സി. മുഹമ്മദ് ഷബീര്‍ 9946362405, 13-എം.പി. ഹൈദരലി, 14. കെ.ടി. പ്രദീപ് കുമാര്‍ 9946334779, 15- രതി പല്ലേരി 9495593505, 21-കെ. ആരിഫ 9895151965, 22- നിതിന്‍ കുമാര്‍ 9895151965, 29- രതി പല്ലേരി 9495593505.

Related Articles