Section

malabari-logo-mobile

എംബിഎ, അക്വാകള്‍ച്ചര്‍, ഫയര്‍ ആന്റ് സേഫ്റ്റി; വിവിധ കോഴ്‌സുകളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്ക് അപേക്ഷിക്കാം

HIGHLIGHTS : എം.ബി.എ സ്പോട്ട് അഡ്മിഷന്‍ സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിന് ഒഴിവ...

എം.ബി.എ സ്പോട്ട് അഡ്മിഷന്‍
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടായ കിറ്റ്സില്‍ എം.ബി.എ. (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിന് ഒഴിവുള്ള സീറ്റിലേക്ക് 20ന് രാവിലെ 10ന് സ്പോട്ട് അഡ്മിഷന്‍ തൈക്കാട് കിറ്റ്സിന്റെ ആസ്ഥാനത്ത് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.kittsedu.org, 9446529467/04712327707

 

അക്വാകള്‍ച്ചര്‍ പരിശീലനത്തിന് അപേക്ഷിക്കാം
ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്കായുളള അക്വാകള്‍ച്ചര്‍ പരിശീലനപരിപാടിയില്‍ അക്വാകള്‍ച്ചറില്‍ ഡിഗ്രി അല്ലെങ്കില്‍ വി.എച്ച്.എസ്.ഇ. വിജയിച്ച 20 നും 30 നും ഇടയ്ക്ക് പ്രായമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് മുന്‍ഗണന നല്‍കും.
ഫിഷറീസ് വകുപ്പിന് കീഴിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഫാമുകളിലും ഹാച്ചറികളിലും മറ്റ് ട്രെയിനിംഗ് സെന്ററുകളിലുമായിരിക്കും പരിശീലനം. 15 പേര്‍ക്ക് എട്ട് മാസത്തെ പരിശീലനമാണ് നല്‍കുന്നത്. പ്രതിമാസം 7500 രൂപ സ്‌റ്റൈപ്പന്റ് നല്‍കും. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ 27നകം നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷ പൂരിപ്പിച്ച് ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍, (ട്രെയിനിംഗ്) കിഴക്കേ കടുങ്ങല്ലൂര്‍, യു.സി. കോളേജ്.പി.ഒ, ആലുവ-2 എന്ന വിലാസത്തിലോ, jdftrgaluva@gmail.com ലേക്കോ നല്‍കണം. അപേക്ഷാഫോം ഫിഷറീസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭിക്കും

sameeksha-malabarinews

കെല്‍ട്രോണില്‍ ഫയര്‍ ആന്റ് സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ്
കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ് സെന്ററില്‍ ഫയര്‍ ആന്റ് സേഫ്റ്റി പ്രൊഫഷണല്‍ ഡിപ്ലോമ കോഴ്സ് പഠിക്കാന്‍ അവസരം. കെല്‍ട്രോണിന്റെ സര്‍ട്ടിഫിക്കറ്റും മികച്ച പഠന പരിശീലനവും ഉറപ്പാക്കുന്ന ഒരു വര്‍ഷം കാലാവധിയുള്ള കോഴ്സിലേക്ക് എസ് എസ് എല്‍ സി യോഗ്യതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9526871584.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!