ചെക്ക് കേസില്‍ നടന്‍ ശരത് കുമാറിനും രാധികയ്ക്കും തടവുശിക്ഷ

ചെന്നൈ:ചലച്ചിത്രതാരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരുമായ ശരത്കുമാറിനും ഭാര്യരാധികയ്ക്കും ചെക്ക് കേസില്‍ തടവുശിക്ഷ. ചെന്നൈ സ്‌പെഷ്യല്‍ കോടതിയുടേതാണ് വിധി.റേഡിയന്‍സ് മീഡിയ നല്‍കിയ കേസിലാണ് ഇരുവര്‍ക്കും ശിക്ഷ ലഭിച്ചിരിക്കുന്നത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താരങ്ങള്‍ പങ്കാളികളായ മാജിക് ഫ്രെയിംസ് എന്ന കമ്പനി ഒന്നര കോടി രൂപ വാങ്ങിയെന്നും ഇതിന് ഈടായി ചെക്ക് നല്‍കിയിരുന്നെന്നും മായിരുന്നു പരാതി. ശരത്കുമാര്‍ 50 ലക്ഷം രൂപ കടം വാങ്ങിയെന്നും പരാതിയില്‍ പറയുന്നു.

ഈ വിധി റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് താരദമ്പതികള്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ട്.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •