ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ വള്ളിക്കുന്ന് സ്വദേശി പിടിയില്‍

Man arrested for swindling lakhs by offering job

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

താനൂര്‍: ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ അരിയല്ലൂര്‍, മുതിക്കലായി വീട്ടില്‍ വേലായുധന്‍ അറസ്റ്റില്‍. കോഴിക്കോട്‌ സിറ്റി കോ ഓപ്പറേറ്റീവ് ബാങ്കില്‍ ജോലി വാങ്ങികൊടുക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു 14 ലക്ഷം വാങ്ങി ഒളിവില്‍ പോയ പ്രതിയാണ് അറസ്റ്റിലായത്. 2019 ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

താനൂര്‍ ഡിവൈഎസ്പി എം ഐ സാജിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. വള്ളിക്കുന്ന് അരിയല്ലൂര്‍ സ്വദേശി വലിയവളപ്പില്‍ രാജന്റെ മകന് സിറ്റി കോ ഓപ്പറേറ്റീവ് ബാങ്കില്‍ പ്യൂണ്‍ ജോലി ശരിയാക്കി തരാമെന്നു പറഞ്ഞാണ് 14 ലക്ഷം വാങ്ങിയത്. ജോലി വാങ്ങികൊടുക്കാതെയും പണം തിരികെ കൊടുക്കാതെയും ഒളിവില്‍ പോവുകയായിരുന്നു വേലായുധന്‍.

ഫോണ്‍ നമ്പര്‍ ലൊക്കേഷന്‍ പരിശോധിച്ചും, പോകുന്ന സ്ഥലങ്ങള്‍ നിരീക്ഷിച്ചുമാണ് വേലായുധനെ പിടികൂടിയത്. പ്രതിയുടെ പേരില്‍ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ മഞ്ചേരി സെഷന്‍സ് കോടതിയില്‍ വാറണ്ടും പുറപ്പെടിവിച്ചിട്ടുണ്ട്.

വേറെയും ആളുകളില്‍ നിന്ന് സമാനരീതിയില്‍ ജോലി വാഗ്ദാനം ചെയ്തു തട്ടിപ്പു നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്. പ്രതിയെ ജെഎഫ്‌സിഎം കോടതി പരപ്പനങ്ങാടി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •