Section

malabari-logo-mobile

അമ്പലപ്പുഴ റെയില്‍പ്പാതയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ ഒക്ടോബര്‍മുതല്‍

HIGHLIGHTS : Acquisition of land for Ambalapuzha railway line from October

കൊച്ചി: എറണാകുളം – അമ്പലപ്പുഴ റെയില്‍പ്പാത ഇരട്ടിപ്പിക്കലിനുള്ള സ്ഥലമേറ്റെടുക്കല്‍ ഒക്ടോബര്‍ ആദ്യവാരം തുടങ്ങും. അടുത്തവര്‍ഷം മാര്‍ച്ചോടെ മുഴുവന്‍ ഭൂമിയും ഏറ്റെടുത്ത് റെയില്‍വേക്ക് കൈമാറാനും ഇതിന് റെയില്‍വേയും റവന്യുവകുപ്പും യോജിച്ച് പ്രവര്‍ത്തിക്കാനും കലക്ടര്‍ ജാഫര്‍ മാലിക്കിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

അതിര്‍ത്തിക്കല്ലുകള്‍ സ്ഥാപിക്കുന്ന നടപടി മുപ്പതിനകം പൂര്‍ത്തിയാക്കും. തുടര്‍ന്ന് സര്‍വേ ആരംഭിക്കും. എറണാകുളം ജില്ലയില്‍ നാല് വില്ലേജുകളിലായി 5.87 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുക. എറണാകുളം വില്ലേജില്‍ 0.25 ഹെക്ടര്‍, എളംകുളം വില്ലേജില്‍ 1.82 ഹെക്ടര്‍, മരട് വില്ലേജില്‍ 1.21 ഹെക്ടര്‍, കുമ്പളം വില്ലേജില്‍ 2.59 ഹെക്ടര്‍ എന്നിങ്ങനെയാണ് ഭൂമി എടുക്കുന്നത്.

sameeksha-malabarinews

യോഗത്തില്‍ റെയില്‍വേ അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ (കണ്‍സ്ട്രക്ഷന്‍) ബാബു സക്കറിയാസ്, സ്‌പെഷ്യല്‍ തഹസില്‍ദാര്‍ (എല്‍എ) ജെസി അഗസ്റ്റിന്‍ എന്നിവരും പങ്കെടുത്തു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!