വിദ്യാര്‍ത്ഥി കടലുണ്ടി പുഴയില്‍ മുങ്ങി മരിച്ചു

തിരൂരങ്ങാടി: കൂട്ടുകാരോടൊത്ത് കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ചു. മൂന്നിയൂര്‍ ചുഴലിയിലെ കുന്നുമ്മല്‍ മുഹമ്മദ് സാദിഖിന്റെ മകന്‍ മുഹമ്മദ് സിനാന്‍(12) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം അഞ്ചരയോടെ ചുഴലി ജുമാമസ്ജിദ് മുന്‍വശം പുഴക്കടവില്‍ കുളിക്കാനിറങ്ങിയതായിരുന്നു.

ബഹളംകേട്ട് ഓടിക്കൂടിയവര്‍ കുട്ടിയെ മുങ്ങിയെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മുഹമ്മദ് സിനാന്‍ കുന്നത്തുപറമ്പ് എ.എം.യു.പി. സ്‌കൂള്‍ ഏഴാംതരം വിദ്യാര്‍ഥിയാണ്.
മാതാവ്: ബുഷ്റ.
സഹോദരന്‍: മുഹമ്മദ് ഷാനിബ്.

 

Share news
error: Content is protected !!
Scroll to Top