Section

malabari-logo-mobile

മധു കൊലക്കേസ് പ്രതിയെ സെക്രട്ടറിയാക്കി; തീരുമാനം തിരുത്തിച്ച് സി.പി.ഐ.എം ഏരിയ കമ്മറ്റി

HIGHLIGHTS : Attappadi Madhu Case accused CPIM Branch Secratary withdraw

പാലക്കാട്: ആദിവാസി യുവാവ് മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തുകയും മര്‍ദ്ദിച്ചു കൊല്ലുകയും ചെയ്ത കേസിലെ പ്രതി സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്ത സംഭവത്തില്‍ തിരുത്തല്‍ നടപടിയുമായി പാര്‍ട്ടി.

മധുകേസില്‍ പ്രതിയായ ഷംസുദ്ദീനെ മുക്കാലി ബ്രാഞ്ച് സെക്രട്ടറിയാക്കി നിയമിച്ച ഉത്തരവാണ് റദ്ദാക്കിയിരിക്കുന്നത്. ലോക്കല്‍ കമ്മറ്റിയാണ് മധു വധക്കേസിലെ മൂന്നാം പ്രതിയായ ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത്. എന്നാല്‍ വിമര്‍ശനം ശക്തമായതോടെ ഷംസുദ്ദീനെ മാറ്റി ഹരീഷിനെ ഉത്തരവാദിത്വം ഏല്‍പ്പിക്കാന്‍ ഏരിയാ സെക്രട്ടറി നിര്‍ദേശിക്കുകയാണ്. സമ്മളേനത്തില്‍ പങ്കെടുത്ത ഏരിയാ കമ്മറ്റി പ്രതിനിധിയുടെ എതിര്‍പ്പിനെ മറികടന്നാണ് ഷംസുദ്ദീനെ ബ്രാഞ്ച് സെക്രട്ടറിയാക്കിയത്, ഇത് അറിഞ്ഞ ഉടന്‍ ഇടപെടലുണ്ടായി.

sameeksha-malabarinews

സമ്മേളനത്തില്‍ തന്നെ ഷംസുദ്ദീനെ മാറ്റിയെന്ന് ഏരിയാ സിപിഐഎം അട്ടപ്പാടി ഏരിയാ സെക്രട്ടറി സിപി ബാബു പ്രതികരിച്ചു. മുക്കാലി ബ്രാഞ്ച് സമ്മേളനത്തിലുണ്ടായ നാടകീയ സംഭവങ്ങളെക്കുറിച്ച് കൃത്യമായ വിവരമില്ലെന്നും സിപി ബാബു പറഞ്ഞു.സമൂഹ മാധ്യമങ്ങളില്‍ ഷംസുദ്ദീനെതിരെയും സിപിഐഎമ്മിനെതിരെയും വിമര്‍ശനമുയര്‍ന്നതിന് ശേഷമാണ് നടപടിയെന്നതും ശ്രദ്ധേയമാണ്.

2018 ഫെബ്രുവരി 22നായിരുന്നു കേരളത്തിന്റെ മനസാക്ഷിയെ ഞെട്ടിച്ച മധു കൊലപാതകം നടന്നത്. അട്ടപ്പാടി മുക്കാലി മേഖലയിലെ കടകളില്‍നിന്ന് ഭക്ഷണസാധനങ്ങള്‍ മോഷ്ടിച്ചെന്ന പേരിലാണ് ആള്‍ക്കൂട്ടം മധുവിനെ കെട്ടിയിട്ട് മര്‍ദിച്ചത്. തുടര്‍ന്ന്, പൊലീസെത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നവഴിക്ക് മധു മരിക്കുകയായിരുന്നു.17 വയസുമുതല്‍ മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന വ്യക്തി കൂടിയായിരുന്നു മധു. കേസില്‍ ശക്തമായ അന്വേഷണം നടത്തുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്ന് വിമര്‍ശനങ്ങള്‍ക്കിടയാണ് പുതിയ വിവാദം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!