Section

malabari-logo-mobile

എ കെ ജി സെന്റര്‍ ആക്രമണ കേസ്;പ്രതിക്ക് ജാമ്യം

HIGHLIGHTS : The accused in the AKG center attack case is a Youth Congress worker He was granted bail.

എകെജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായ
ജിതിന് ജാമ്യം അനുവദിച്ചു.

ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.ജസ്റ്റിസ് ബിജു എബ്രഹാമിനിന്റെ ബെഞ്ചിന്റെതാണ് ജാമ്യം നല്‍കിയുള്ള വിധി.

sameeksha-malabarinews

പ്രതിക്ക് ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവുകളില്ലാതെ കേസില്‍ കുടുക്കി എന്നുമായിരുന്നു ജാമ്യഹര്‍ജി ജിതിന്‍ ആവശ്യപ്പെട്ടത്.

എന്നാല്‍ ജിതിനെതിരെ ഒട്ടേറെ കേസുകള്‍ ഉണ്ടെന്നും ജാമ്യം നല്‍കിയാല്‍ കേസ് അന്വേഷണത്തെ ഇത് ബാധിക്കുമെന്നും സര്‍ക്കാര്‍ വാദിച്ചു .

തിരുവനന്തപുരം ആറ്റിപ്ര മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ ജിതിനെ കഴിഞ്ഞമാസം 22 ആം തീയതിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ജൂണ്‍ 30 ന് രാത്രിയാണ് എകെജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.

കേസില്‍ ഒളിവില്‍ കഴിയുന്ന മറ്റ് രണ്ട് പേര്‍ക്കായി ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!