മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു; സംഭവം പാലക്കാട്

പാലക്കാട്: മകനെ വെട്ടിക്കൊന്ന ശേഷം പിതാവ് തൂങ്ങിമരിച്ചു. പാലക്കാട് വിത്തനശ്ശേരിയിലാണ് സംഭവം .നടക്കാവ് സ്വദേശി ബാലകൃഷ്ണനാണ് മകന്‍ മുകുന്ദനെ വെട്ടിക്കൊന്ന ശേഷം ആത്മഹത്യചെയ്തത്.

കടുത്ത പ്രമേഹ രോഗിയായ മകനെ ഒറ്റയ്ക്ക് നോക്കാന്‍ കഴിയില്ലെന്ന് പിതാവ് ബന്ധുക്കളോട് പറഞ്ഞിരുന്നു അത്രെ. ബാലകൃഷ്ണന്റെ ഭാര്യ ആറുവര്‍ഷം മുന്‍പാണ് മരിച്ചത്. മകന്റെ ഭാര്യയും മരിച്ചു.

ഇന്നലെ രാത്രിയോടെയാണ് സംഭവം നടന്നത്. രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ നെന്മാറ പോലീസ് അന്വേഷണം നടത്തും

 

 

Share news
error: Content is protected !!
Scroll to Top