കൊച്ചി :സുഹൃത്തിന്റെ വീട്ടില്‍ നിന്നും സ്വര്‍ണാഭരണം മോഷ്ടിച്ച പോലീസുകാരന്‍ അറസ്റ്റിലായി.സിറ്റി എ ആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനായ അമല്‍ദേവ് ആണ് അറസ്റ്റിലായത് .ഇയാള്‍ എറണാകുളം ഞാറക്കല്‍ സ്വദേശി നടേശന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചത്.
അലമാരിയില്‍ സൂക്ഷിച്ചിരുന്ന നടേശന്റെ മകളുടെ 10 പവന്‍ വരുന്ന സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്.
സ്വര്‍ണ്ണം കാണാതായതിനെ തുടര്‍ന്ന് നടേശന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയപ്പോഴാണ് സുഹൃത്തായ പോലീസ് ഉദ്യോഗസ്ഥന്‍ അമല്‍ദേവ് ആണ് സ്വര്‍ണം മോഷ്ടിച്ചതെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് അമല്‍ ദേവിനെ അറസ്റ്റ് ചെയ്തു
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് താന്‍ മോഷണം നടത്തിയതെന്ന് അമല്‍ദേവ് പോലീസിനോട് പറഞ്ഞതായാണ് വിവരം.




