HIGHLIGHTS : Accused in Kappa case arrested for stealing wire
കോഴിക്കോട്: തിരുവന ന്തപുരത്ത് കാപ്പ ചുമ ത്തി നാടു കടത്തപ്പെ ട്ടയാൾ ഇലക്ട്രിക് വയർ മോഷടിച്ച കേസിൽ പിടിയിൽ. കിളിമാ നൂർ സ്വദേശി കിഴക്കുംകര കു ന്നുംപുറത്ത് വീട്ടിൽ സു ധീര(42)നെയാണ് മെഡി. കോ ളേജ് പൊലീസ് അറസ്റ്റ് ചെയ് തത്.
മായനാട് സ്വദേശിയായ സുനിൽകുമാറിന്റെ വീടിന് പു റത്ത് സൂക്ഷിച്ചിരുന്ന ഇലക്ട്രി ക് വയർ മോഷണം നടത്തി രക്ഷപ്പെടുന്നതിനിടയിലാണ് പൊലീസിന്റെ പിടിയിലായത്. പ്രതിക്ക് കിളിമാനൂർ, കല്ലമ്പ ലം, പള്ളിക്കൽ, നഗരൂർ, തി രൂർ, താനൂർ സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. പള്ളിയുടെ ബോർഡും ഓഫീ സും അടിച്ചു തകർത്തതിനും വീടുകളിലും സ്ഥാപനങ്ങളി ലും അതിക്രമിച്ചുകയറി മോ ഷണം നടത്തിയതിനും വധ ശ്രമത്തിനുമാണ് കേസ്.
ഫ്രാൻസിസ് റോഡിലുള്ള വീട്ടിൽ അതിക്രമിച്ചുകയറി ഇരുമ്പ് ഷീറ്റുകളും വീടുപണി ക്ക് ഉപയോഗിക്കുന്ന ഇരുമ്പ് പൈപ്പുകളും മോഷ്ടിച്ചതി നും റെയിൽവേ സ്റ്റേഷന് സമീ പത്തെ ടൂറിസ്റ്റ് ഹോം പരിസ രത്ത് ഒരാളെ കുത്തിക്കൊ ല്ലാൻ ശ്രമിച്ചതിനും കേസു കൾ നിലവിലുണ്ട്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു