ഷൂട്ടിംഗിനിടെ അപകടം; സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും പരിക്ക്

നടി സാമന്തയ്ക്കും വിജയ് ദേവരകൊണ്ടയ്ക്കും ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍ പരുക്ക്. ഇരുവരും സഞ്ചരിച്ച കാര്‍ നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ഖുഷി എന്ന സിനിമയുടെ ചിത്രീകരണ വേളയില്‍ കഠിനമായ സ്റ്റണ്ട് രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്നതിനിടെയാണ് കാര്‍ മറിഞ്ഞത്.

കശ്മീരില്‍ വച്ചായിരുന്നു ഷൂട്ടിംഗ്. പഹല്‍ഗാമിനടുത്തുള്ള ലിഡര്‍ നദിയിലേക്കാണ് കാര്‍ മറിഞ്ഞത്. മുതുകിന് പരുക്കേറ്റ സാമന്തയും വിജയ് ദേവരക്കൊണ്ടയും ഇപ്പോള്‍ വിശ്രമത്തിലാണ്. സാമന്തയും വിജയും ഫിസിയോതെറാപ്പി ചെയ്യണമെന്ന് പ്രാഥമിക പരിശോധനയക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു.

ദാല്‍ തടാകത്തിനടുത്തുവെച്ചുള്ള രംഗങ്ങള്‍ ചിത്രീകരണം പൂര്‍ത്തിയാക്കി തിങ്കളാഴ്ച ഉച്ചയോടെ സംഘം കശ്മീരില്‍നിന്ന് തിരിച്ചു.

Share news
error: Content is protected !!
Scroll to Top