HIGHLIGHTS : Gas cylinder explodes at Malayalee restaurant in Abu Dhabi; 2 deaths; 120 people were injured

തിങ്കളാഴ്ച ഉച്ചയ്ക്ക് 1.35-ഓടെയാണ് സംഭവം. കെട്ടിടത്തില്‍ കോഴിക്കോട് സ്വദേശി ബഷീറും കണ്ണൂര്‍ സ്വദേശി അബ്ദുല്‍ഖാദറും ചേര്‍ന്നു നടത്തിയിരുന്ന ഫുഡ് കെയര്‍ റസ്റ്ററന്റ് പൂര്‍ണമായും തകര്‍ന്നു. സമീപത്തെ കടകള്‍ക്കും ആറു കെട്ടിടങ്ങള്‍ക്കും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ക്കും കേടുപാടുണ്ടായി. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി റെസ്റ്റോറന്റ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൂര്‍ണമായും ഒഴിപ്പിച്ചതായി അബുദാബി പോലീസ് വ്യക്തമാക്കി.
സ്ഫോടനത്തില്‍ വലിയ ശബ്ദം കേട്ടതായും കനത്ത പുക ഉയര്‍ന്നതായും സമീപവാസികള്‍ പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങളോട് അധികൃതര്‍ അനുശോചനം അറിയിച്ചു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്നും ആശംസിച്ചു.
