Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 2പേര്‍ക്ക് പരിക്ക്

HIGHLIGHTS : Two people were injured in a collision between a car and a lorry on Parappanangadi Tanur Road

പരപ്പനങ്ങാടി: പരപ്പനങ്ങാടി താനൂര്‍ റോഡില്‍ കാറും ലോറിയും തമ്മില്‍ കൂട്ടയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ രണ്ടുപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ ആദ്യം പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയിരിക്കുകയാണ്.

ഇന്ന് ഉച്ചയ്ക്ക് 2.40 ഓടെയാണ് അപകടം സംഭവിച്ചത്. കോഴിക്കോട് നിന്നും താനൂര്‍ പുത്തന്‍തെരുവിലേക്ക് പോവുകയായിരുന്ന കാറും ലോഡിറക്കി ചേളാരിഭാഗത്തേക്ക് പോവുകയായിരുന്ന ടാങ്കര്‍ ലോറിയും തമ്മിലാണ് കൂട്ടിയിടിച്ച് അപകടം സംഭവിച്ചത്. കാറിലുള്ളവര്‍ കോഴിക്കോട് ആശുപത്രിയില്‍ നിന്നും ചികിത്സകഴിഞ്ഞ് നാട്ടിലേക്ക് മടങ്ങുന്നവരായിരുന്നു എന്നാണ് വിവരം. പ്രയാമായ ഒരു സ്ത്രീക്കും കാര്‍ ഓടിച്ചിരുന്ന ആള്‍ക്കുമാണ് പരിക്കേറ്റതെന്നാണ് വിവരം. കാറിലുണ്ടായിരുന്ന മറ്റ് രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

sameeksha-malabarinews

മറ്റുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!