‘ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങില്ല’ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിന്‍

ചെന്നൈ: ഞങ്ങള്‍ തിരിച്ചടിച്ചാല്‍ നിങ്ങള്‍ക്ക് താങ്ങില്ലെന്നും ഇത് ഭീഷണിയല്ലെന്നും ബിജെപിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കെ സ്റ്റാലിന്‍. തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സുമെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് സ്റ്റാലിന്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.

തങ്ങളെ ഭീഷണിപ്പെടുത്താന്‍ നോക്കേണ്ടെന്നും നേര്‍ക്കുനേര്‍ നിന്ന് രാഷ്ട്രീയം പറയാന്‍ തയ്യാറാണ് തങ്ങള്‍. ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നതെങ്കില്‍ തങ്ങള്‍ നിവര്‍ന്നുതന്നെ നില്‍ക്കും. അധികാരത്തിന് വേണ്ടി മാത്രം പാര്‍ട്ടി നടത്തുന്നവരല്ല തങ്ങള്‍.ഡിഎംകെയുടെ പോരാട്ട വീര്യം ഡല്‍ഹിക്കാരോട് ചോദിച്ചാല്‍ മനലസിലാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

മന്ത്രി സെന്തില്‍ ബാലാജിക്ക് നേരെ ഉണ്ടായിരിക്കുന്നത് പൂര്‍ണമായും രാഷ്ട്രീയ പ്രേരിതമായ കാര്യമാണെന്നും 10 വര്‍ഷം മുന്‍പുള്ള പഴയ കേസില്‍ 18 മണിക്കൂര്‍ സമയം അടച്ചുവെച്ച് മാനസികവും ശാരീരികവുമായി തളര്‍ത്തി ജീവന് തന്നെ ആപത്ത് വരുത്തുന്ന തരത്തില്‍ ഹൃദയരോഗം ഉണ്ടാക്കിയെങ്കില്‍ ഇതിലും മോശമായിട്ടുള്ള ഒരു രാഷ്ട്രീയ വൈരാഗ്യം വേറെയുണ്ടോ എന്ന് അദേഹം ചോദിക്കുന്നു. സെന്തില്‍ ബാലാജിക്ക് എതിരായി പരാതിയോ കേസോ ഉണ്ടെങ്കില്‍ അതിന്റെ അന്വഷണം നടത്തുന്നതിന് താന്‍ എതിരല്ല. കേസുകളില്‍ നിന്ന് ഓടിയൊളിക്കുന്ന ഒരാളല്ല അദേഹം. അഞ്ചുവട്ടം എംഎല്‍എയും രണ്ടാം വട്ടം മന്ത്രിയുമായ വ്യക്തിയാണ് അദേഹം. അങ്ങനെയുള്ള ഒരാളെ ഒരു തീവ്രവാദിയെപോലെ ചോദ്യം ചെയ്യേണ്ട കാര്യം എന്താണെന്നും സ്റ്റാലിന്‍ വീഡിയോയിലൂടെ ചോദിക്കുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

 

Share news
error: Content is protected !!
Scroll to Top