ദില്ലി: ബിപോര്‍ജോയ് ചുഴലിക്കാറ്റ് ഇന്ന് വൈകീട്ടോടെ ഗുജറാത്ത് തീരത്തെത്തും. അതിതീവ്ര ചുഴലിക്കാറ്റില്‍ കനത്ത മഴയ്ക്കും കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ ഇവിടെ നിന്ന് അരക്ഷത്തോളം ആളുകളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
ജാംനഗര്‍, ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക തുടങ്ങി എട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദേശീയ ദുരന്ത നിവാരണ സേന സംഘത്തെ വിവിധ ഇടങ്ങളില്‍ വിന്യസിപ്പിച്ചിരിക്കുകയാണ്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഇന്നും ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
നിലവില്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും തീരപ്രദേശങ്ങളില്‍ കത്ത മഴ തുടരുകയാണ്.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




