വളാഞ്ചേരി വട്ടപ്പാറയില്‍ ട്രാവലറും കാറും സ്‌കൂട്ടിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്

വളാഞ്ചേരി : വട്ടപ്പാറയില്‍ വീണ്ടും വാഹനാപകടം.വട്ടപ്പാറ മേലെ വളവിന് സമീപം കാറും ട്രാവലറും സ്‌കൂട്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയായിരുന്നു അപകടം. അപകടത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഞ്ഞിപ്പുരയില്‍ നിന്നും കൊപ്പത്തേക്ക് പോയിക്കൊണ്ടിരുന്നു ടെംബോ ട്രാവലറും വാടാനാംകുറിശിയില്‍ നിന്നും തിരൂര്‍ പുല്ലൂരിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഒരു ബൈക്കും അപകടത്തിപെട്ടു.

 

Share news
error: Content is protected !!
Scroll to Top