Section

malabari-logo-mobile

പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

HIGHLIGHTS : ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക...

ന്യൂഡല്‍ഹി : പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും സമ്മേളനം ആരംഭിക്കുക. കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസടക്കം 16 പ്രതിപക്ഷ പാര്‍ട്ടികള്‍ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധമുയര്‍ത്തിയായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ബഹിഷ്‌കരണം.

ഫെബ്രുവരി ഒന്നിനാണ് പൊതു ബജറ്റ്. രണ്ട് ഘട്ടങ്ങളായാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുക. ആദ്യ ഘട്ടം ഫെബ്രുവരി 15 ന് അവസാനിക്കും. മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെയാണ് രണ്ടാം ഘട്ടം.

sameeksha-malabarinews

കോവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യസഭ രാവിലെ ഒന്‍പത് മുതല്‍ രണ്ടു വരെയും ലോകസഭ വൈകിട്ട് നാല് മുതല്‍ രാത്രി ഒന്‍പതു വരെയുമാകും സമ്മേളിക്കുന്നത്.ഇത്തവണ ബജറ്റും സാമ്പത്തിക സര്‍വേയും ഡിജിറ്റല്‍ രൂപത്തിലാണ് സഭയുടെ മേശപ്പുറത്ത് വെക്കുക. സമ്മേളനത്തില്‍ ചോദ്യോത്തരവേളയും ശൂന്യവേളയും ഉണ്ടാകുമെന്ന് ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള നേരത്തെ വ്യക്തമാക്കിയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!