അലച്ചിലിന് ഇനി അല്‍പ്പം വിശ്രമം, അഭയ കേന്ദ്രത്തിലെ അന്തേവാസികള്‍ ഹാപ്പിയാണ്

മലപ്പുറം കോട്ടപ്പടിയിലെ അഭയ കേന്ദ്രത്തില്‍ രണ്ട് സ്ത്രീകളുള്‍പ്പടെ 37 പേരാണ് അന്തേവാസികളായുള്ളത്. ഇതില്‍ തമിഴ്‌നാട്ടുകാരാണധികവും. കൂടാതെ ഒരു ആന്ധ്ര സ്വദേശിയും അഞ്ച് മലയാളികളും താമസിക്കുന്നുണ്ട്. ഇവരെക്കൂടാതെ ഭക്ഷണത്തിന് പ്രയാസമനുഭവിക്കുന്ന ചുറ്റുപാടുകളില്‍ താമസിക്കുന്ന 25 പേര്‍ക്ക് കൂടി ഇവിടെ നിന്ന് കേന്ദ്രത്തില്‍ ഭക്ഷണമെത്തിച്ച് നല്‍കുന്നുണ്ട്.

????????????????????????????????????

ഭക്ഷണവും വിശ്രമവും മാത്രമല്ല സ്‌കൂള്‍ അങ്കണത്തിലെ ചെടികള്‍ നനയ്ക്കാനും പരിസരം വൃത്തിയാക്കാനും അന്തേവാസികള്‍ സ്വയം സന്നദ്ധരാകുന്നതായി ക്യാമ്പിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ പറഞ്ഞു. നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയവരെ ഉള്‍പ്പടെ ഈ ക്യാമ്പുകളിലാണ് താമസിപ്പിച്ചിട്ടുള്ളത്. നാട്ടിലേക്ക് പോകാനുള്ള സാഹചര്യം ഒരുങ്ങുന്നത് വരെ ഇവരെ ഈ ക്യാമ്പുകളില്‍ തന്നെ പാര്‍പ്പിക്കാനാണ് തീരുമാനം.

Share news
error: Content is protected !!
Scroll to Top