സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;രോഗം സ്ഥിരീകരിച്ചവരില്‍ 27 കാരിയായ ഗര്‍ഭിണിയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കാസര്‍കോട് എട്ടുപേര്‍ക്കും ഇടുക്കിയില്‍ അഞ്ചുപേര്‍ക്കും, കൊല്ലത്ത് രണ്ട് പേര്‍ക്കും ,തിരുവനന്തപുരം, പത്തനംതിട്ട,മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍,തൃശൂര്‍ എന്നിവിടങ്ങിളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊല്ലത്ത് കോവിഡ് ബാധിച്ചവരില്‍ ഇരുപത്തേഴുകാരിയായ ഗര്‍ഭിണിയുമുണ്ട്. നിസാമുദ്ദീന്‍ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത രണ്ടുപേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്.

ഇതോടെ സംസ്ഥാനത്താകെ 256 കോവിഡ് ബാധിതരായി. സംസ്ഥാനത്ത് 1,65,934 പേര്‍ നിരീക്ഷണത്തിലാണ്‌

8 ജില്ലകള്‍ തീവ്രബാധിത പ്രദേശങ്ങള്‍

കാസര്‍കോട്, കണ്ണൂര്‍ മലപ്പുറം, കോഴിക്കോട് ,തൃശ്ശൂര്‍, എറണാകുളം പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളാണ് തീവ്രബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്‌

Share news
error: Content is protected !!
Scroll to Top