പരപ്പനങ്ങാടി : അങ്ങാടിയിൽ സ്ഥിതി ചെയ്യുന്ന ജി എം എൽ പി സ്കൂൾ പരപ്പനങ്ങാടിയിൽ ആധാർ ക്യാമ്പ് സംഘടിപ്പിച്ചു.പ്രധാനധ്യാപിക പി.ജി മിനി ടീച്ചറുടെ യാത്രയയപ്പിൻ്റെ അനുബന്ധ പരിപാടിയായാണ് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൻ്റെ സഹകരണത്തോടെ ക്യാമ്പ് സംഘടിപ്പിച്ചത്.
രണ്ട് ദിവസങ്ങളിലായി നിശ്ചയിച്ച ക്യാമ്പിൽ ജനങ്ങളുടെ ആവശ്യപ്രകാരം 4 ദിവസത്തിലേക്ക് നീട്ടുകയായിരുന്നു.
സുരേഷ്,ലിനേഷ്, നീതു എം , പ്രസാദ് കെ , പ്രധാനധ്യപിക പി.ജി മിനി ടീച്ചർ , പി.ടി എ പ്രസിഡൻ്റ് കെ ഷാജി, എസ് എം. സി ചെയർമാർ ഹസ്കർ കെ.പി നീനിയർ അസിസ്റ്റൻ്റ് ഷാജു ഇ.കെ.കെ , സ്റ്റഫ് സെക്രട്ടറി കവിത വി.കെ സി , മഹിജ വി.പി, ഉഷസ്സ് എം.കെ, നുസൈബ പി.വി , ഖദീജ ഇ.കെ , സിനി എം, അക്ഷയ ഇ , ജുബൈരിയ ടി , ജയശ്രീ കെ , സൗദാബി കെ എന്നിവർ വിവിധ ദിവസങ്ങളിൽ ക്യാമ്പിന് നേതൃത്വം നൽകി.
ആധാർ ക്യാമ്പ് ജനങ്ങൾക്ക് ഏറെ ഉപകാരപ്പെട്ടെന്ന് ഡിവിഷൻ കൗൺസിലർ റസാഖ് തലക്കകത്ത് അഭിപ്രായപ്പെട്ടു.




