ലൈസൻസ് അനുവദിക്കാൻ കൈക്കൂലി തിരൂർ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റു ചെയ്തു

തിരൂർ : ആയുർവ്വേദ സ്ഥാപനത്തിന് ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ തിരൂർ നഗരസഭാ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥനെ വിജിലൻസ് അറസ്റ്റു ചെയ്തു. തിരൂർ നഗരസഭാ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ കോഴിക്കോട് പന്തീരാങ്കാവ് ഉള്ളു വളപ്പിൽ ഹൗസ് പി വി സതീഷിനെയാണ് വിജിലൻസ് ഇൻസ് പെക്ടർ സന്ദീപ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.

കന്മനം സ്വദേശി തിരൂർ നഗരസഭയിൽ ആരംഭിച്ച ആയുർവേദിക് വെൽനെസ്സ് സെൻ്ററിന് ലൈസൻസ് നൽകുന്നതിനാണ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചത്. ലൈസൻസ് ലഭിക്കാൻ 10000 രൂപ കൈക്കൂലി നഗരസഭയ താൽകാലിക വാച്ച് മേൻ തൂമ്പിൽ ശിഹാബുദ്ദീൻ വശം നൽകണമെന്നാവശ്യപ്പെട്ടതിനെ തുടർന്ന് വിജിലൻസ് ഒരുക്കിയ കെണിയിൽ ശിഹാബുദീൻ വീഴുകയായിരുന്നു.

ശിഹാബുദീനെ ചോദ്യം ചെയ്തതിൽ നിന്നാണ് സതീഷനെ രണ്ടാം പ്രതിയാക്കി കേസ് രജിസ്ട്രർ ചെയ്തത്. തുടർന്ന് ചൊവ്വാഴ്ച വിജിലൻസ് ഉദ്യോഗസ്ഥർ നഗരസഭാ ഓഫീസിലെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.

പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top