Section

malabari-logo-mobile

വിവിധ മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍

HIGHLIGHTS : A youth accused in various theft cases was arrested

കോഴിക്കോട്: നൂറോളം മോഷണ കേസുകളില്‍ പ്രതി യായ യുവാവ് അറസ്റ്റില്‍. കൂടരഞ്ഞി സ്വദേശി കൊന്നാംതൊടി വീട്ടില്‍ കെ വി ബിനോയി(41)യെ കോഴിക്കോട് ഡെപ്യു ട്ടി പൊലീസ് കമീഷണര്‍ അനൂജ് പലിവാ ളിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടി സ്ഥാനത്തിലാണ് ലിങ്ക് റോഡ് കിളിപ്പറ മ്പ് ക്ഷേത്രത്തിനടുത്തുനിന്ന് പിടികൂടി യത്. കടകളുടെയും ഓഫീസുകളുടെ യും ഷട്ടറിന്റെ പൂട്ടു പൊളിച്ച് മോഷണം ബൈക്ക് നടത്തുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറഞ്ഞു.

മിഠായി തെരുവിലെ കെ 22 പിഎം ഷോപ്പി ന്റെ പൂട്ടു പൊളിച്ച് 70,000 രൂപയും കോട്ട പ്പറമ്പ് മാക്കോത്ത് ലെയിനിലുള്ള യൂസ്ഡ് ബൈക്ക് ഷോ റൂമായ വികെ അസോ സിയേറ്റില്‍ നിന്ന് മോഷ്ടിച്ചതും ബിനോയിയാണ്. കാസര്‍കോട് ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ ഇയാള്‍ മോഷണം നടത്താന്‍ കോഴിക്കോട്ട് എത്തിയപ്പോഴാണ് പിടിയിലാ യത്. സംസ്ഥാനത്ത് വിവിധ സ്റ്റേഷനുക ളില്‍ നൂറോളം കേസുകളില്‍ പ്രതിയാ ണ്. നാല് മാസം മുമ്പ് കണ്ണൂര്‍ ജയിലില്‍ നിന്നും ഇറങ്ങി കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളുടെ പല ഭാഗങ്ങ ളിലുള്ള ഷോപ്പുകളില്‍ നിന്നും ക്ഷേത്ര ങ്ങളില്‍ നിന്നും ബീവറേജില്‍ നിന്നും മോഷണം നടത്തിയതായി പ്രതി സമ്മതിച്ചു.

sameeksha-malabarinews

സിറ്റി നാര്‍ക്കോട്ടിക്ക് സെല്‍ അസി.കമീഷണര്‍ ടി പി ജേക്കബിന്റെ നേതൃത്വ ത്തിലുള്ള ഡാന്‍സാഫും എസ്‌ഐ മുഹ മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പൊലീസും ചേര്‍ന്നാണ് പിടികൂ ടിയത്. ഡാന്‍സാഫ് സബ് ഇന്‍സ്‌പെക്ടര്‍ മനോജ് എടയേടത്ത്, എഎസ്‌ഐ കെ അബ്ദുറഹ്‌മാന്‍, അനീഷ് മുസ്സേന്‍വീട്, കെ അഖിലേഷ്, സുനോജ് കാരയില്‍, ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐ ബി സു ലൈമാന്‍, വിജീഷ്, രഞ്ജിത്ത്, ജയകൃ ഷ്ണന്‍ എന്നിവരാണ് സംഘത്തില്‍ ഉണ്ടാ യിരുന്നത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!