രണ്ട് കിലോ കഞ്ചാവുമായി അതിഥിതൊഴിലാളികള്‍ പിടിയില്‍

കുറ്റിപ്പുറം: പൊലീസിനെ കണ്ട് ഓടാന്‍ ശ്രമിച്ച അതിഥി ത്തൊഴിലാളികളില്‍നിന്നും രണ്ട് കിലോ കഞ്ചാവ് പിടികൂടി. വ്യാഴാഴ്ച പകല്‍ പന്ത്രണ്ടോടെ കുറ്റിപ്പുറം റെയി ല്‍വേ ഓവര്‍ ബ്രിഡ്ജിന് താഴെ പട്രോളിങ്ങിനിടെയാണ് സംഭവം. ഓടാന്‍ ശ്രമിച്ച കാസിം ഷെയ്ക്ക് (41), വിനോദ് ലേറ്റ് (31) എന്നിവരെയാണ് പിടികൂടിയത്.

ബാഗ് പരിശോധനയില്‍ പൊതി യായി വില്‍പ്പനക്കെത്തിച്ച കഞ്ചാവ് കണ്ടെടുത്തു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

കുറ്റിപ്പുറം സിഐ പി കെപത്മരാജന്‍, എസ്‌ഐ ഡി സെല്‍വകുമാര്‍, ഡാന്‍സഫ് എസ്‌ഐ രാജേഷ്, എഎസ്‌ഐ ജയപ്രകാശ് എന്നിവരുടെ സംഘമാണ് പരിശോധന നടത്തിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top