Section

malabari-logo-mobile

കൊടുങ്ങല്ലൂരില്‍ സ്‌കൂട്ടറില്‍ പോകവെ വെട്ടേറ്റ യുവതി മരിച്ചു

HIGHLIGHTS : A young woman was hacked to death while riding a scooter in Kodungallur

തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ജോലി കഴിഞ്ഞ് മക്കള്‍ക്കൊപ്പം വീട്ടിലേക്ക് സ്‌കൂട്ടറില്‍ മടങ്ങവെ വെട്ടേറ്റ യുവതി മരിച്ചു. കൊടുങ്ങല്ലൂര്‍ ഏറിയാട് ബ്ലോക്കിന് കിഴക്കുവശം മാങ്ങാരപറമ്പില്‍ റിന്‍സി നാസര്‍(30)ആണ് മരിച്ചത്.

വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം നടത്തത്. തുണിക്കട നടത്തുന്ന റിന്‍സി കട അടച്ച് വീട്ടിലേക്ക് വരുന്ന വഴി സ്‌കൂട്ടര്‍ തടഞ്ഞുനിര്‍ത്തി അയല്‍വാസിയായ റിയാസ് എന്ന യുവാവ് വെട്ടുകയായിരുന്നു. ആക്രമണത്തില്‍ റിന്‍സിയുടെ മൂന്ന് വിരലുകള്‍ അറ്റുപോവുകയും മുഖത്ത് ഗുരുതരമായ തരത്തില്‍ വെട്ടേല്‍ക്കുകയും ചെയ്തിരുന്നു.

sameeksha-malabarinews

ആളൊഴിഞ്ഞ സ്ഥലത്തുവെച്ചാണ് പ്രതി റിന്‍സിയെ ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന മക്കളുടെ കരച്ചില്‍ കേട്ടാണ് സമീപത്തുള്ളവര്‍ ഓടിയെത്തിയത്.ഈസമയം പ്രതി ഇവിടെ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.പ്രതി റിയാസ് ഒളിവിലാണ്. കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!