Section

malabari-logo-mobile

കണ്ണൂരില്‍ ടാങ്കര്‍ ലോറി കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

HIGHLIGHTS : A young man was killed when a tanker lorry rammed into a shop in Kannur

കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ ഹാരിസ് (25) ആണ് മരിച്ചത്.

ഇന്നലെ അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. അപകടത്തില്‍ കട പൂര്‍ണ്ണമായും തകര്‍ന്നു.

sameeksha-malabarinews

മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കര്‍ ലോറി. റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിനെ ഇടിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു ലോറിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!