തുടര്‍ ചികിത്സക്കായി മുഖ്യമന്ത്രി ഇന്ന് അമേരിക്കയിലേക്ക്; മന്ത്രിസഭാ യോഗത്തില്‍ ഓണ്‍ലൈനില്‍ പങ്കെടുക്കും

തിരുവനന്തപുരം: തുടര്‍ ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് അമേരിക്കയിലേക്ക്. മിനസോട്ടയിലെ മയോ ക്ലിനിക്കിലെ ചികിത്സയ്ക്ക് വേണ്ടിയാണ് മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലെക്ക് പോവുന്നത്. ഇന്ന് പുലര്‍ച്ചെയാണ് യാത്രത്തിരിച്ചത്.

18 ദിവസത്തേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര.
ആവശ്യമെങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ അമേരിക്കയില്‍ തുടരും. പുലര്‍ച്ചെ തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ച പിണറായി വിജയന്‍ അമേരിക്കിയിലെത്തി ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാകും മടങ്ങുക.

മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തില്‍ മറ്റാര്‍ക്കും ചുമതല നല്‍കിയിട്ടില്ല. മേയ് പത്തിനോ പതിനൊന്നിനോ മടങ്ങി എത്തിയേക്കുമെന്നാണ് അറിയിപ്പ്. മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി ഓണ്‍ലൈനായി പങ്കെടുക്കും. കഴിഞ്ഞ ജനുവരി മാസത്തില്‍ മയോക്ലിനിക്കില്‍ നടത്തിയ ചികിത്സയുടെ തുടര്‍ച്ചയ്ക്കായാണ് പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലെത്തുന്നത്.

മുഖ്യമന്ത്രിയുടെ ഭാര്യ കമലയടക്കമുള്ളവര്‍ അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്.

 

 

Share news
error: Content is protected !!
Scroll to Top