Section

malabari-logo-mobile

നടുറോഡില്‍ കാര്‍ വിലങ്ങിട്ട് സഹോദരികള്‍ക്ക് നേരെ യുവാവിന്റെ മര്‍ദ്ദനം

HIGHLIGHTS : Outside scenes of young women being abuse

യുവതികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു https://www.youtube.com/shorts/cYxTnmjQiG4

sameeksha-malabarinews

പരപ്പനങ്ങാടി: അപകടകരമായഡ്രൈവിങിനെതിരെ പ്രതികരിച്ചതിന് നടുറോഡില്‍ സ്‌കൂട്ടര്‍ യാത്രക്കാരായ സഹോദരികള്‍ക്ക് യുവാവിന്റെ മര്‍ദ്ദനം. സഹോദരികളുടെ പരാതിയില്‍ യുവാവിനെതിരെ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. സ്‌കൂട്ടറിലിരിക്കുന്ന യുവതികളെ യുവാവ് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.സ്‌കൂട്ടറിനെ കാറില്‍ തടഞ്ഞുനിര്‍ത്തിയായിരുന്നു ആളുകള്‍ നോക്കിനില്‍ക്കെ യുവാവിന്റെ ആക്രമണണെന്ന് പരിക്കേറ്റ സഹോദരിമാര്‍ പറഞ്ഞു.


ദേശീയപാത പാണമ്പ്രയിലെ ഇറക്കത്തില്‍ കഴിഞ്ഞ 16നാണ് കേസിനാസ്പതമായ സംഭവം. തിരൂരങ്ങാടി ചന്തപ്പടി സ്വദേശി സി.എച്ച്. ഇബ്രാഹിം ഷബീറിനെതിരെയാണ് തേഞ്ഞിപ്പലം പോലീസ് കേസെടുത്തത്. പരപ്പനങ്ങാടി കരിങ്കലത്താണി സ്വദേശനികളായ എം.പി മന്‍സിലില്‍ അസ്‌ന കെ അസീസ്,ഹംന കെ അസീസ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കോഴിക്കോട് നിന്നും പരപ്പനങ്ങാടിയിലെ വീട്ടിലേക്ക് പോവുകയായിരുന്നു ഇരുവരും.അമിത വേഗതയിലെത്തിയ കാറ് ഇടത് വശത്തിലൂടെ തെറ്റായി കയറിയതിനെതിരയാണ് ഇവര്‍ പ്രതികരിച്ചത്.തെറ്റായ െ്രെഡവിങിനെതിരെ ഹോണടിച്ച് മുന്നോട്ടുപോയ യുവതികളുടെ സ്‌കൂട്ടര്‍ പാണമ്പ്രയിലെ ഇറക്കത്തില്‍ കാറ് വിലങ്ങിട്ടു നിര്‍ത്തി തടയുകയയായിരുന്നു.കാറില്‍ നിന്നെത്തിയ ഇബ്രാഹിം ഷബീര്‍ പ്രകോപനംകൂടാതെ മുന്നിലരുന്ന തന്നെയും സഹോദരി ഹംനയെയും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് മര്‍ദ്ദനത്തിന് ഇരയായ അസ്‌ന പറഞ്ഞു.യുവതികളെ ഇയാള്‍ മര്‍ദ്ദിക്കുന്ന വീഡിയോയും പുറത്തായിട്ടുണ്ട്. യുവാവ് കൈകൊണ്ട് യുവതിയുടെ മുഖത്തടിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.അഞ്ചുതണവയോളം തന്റെ മുഖത്തടിച്ചതായും ഡിവൈഡറിനോട് ചേര്‍ത്ത് തടഞ്ഞതോടെ അപടകടത്തില്‍ നിന്നും ക ഏറെപണിപ്പെട്ടാണ് വാഹനം നിയന്ത്രിച്ച് രക്ഷപ്പെട്ടതെന്നും അസ്‌ന പറഞ്ഞു.

മര്‍ദ്ദനത്തില്‍ പരിക്കേറ്റ യുവതികള്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുകയും. നട്ടല്ലിലെ അസുഖത്തിന് ചികിത്സ തുടരുന്ന ആളാണ് പരിക്കേറ്റ അസ്‌ന.

കേസില്‍ ശനിയാഴ്ച ഇരുവരുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.ഇവരെ സംഭവ സ്ഥലത്തെത്തിച്ച് പോലീസ് വിവരങ്ങള്‍ ശേഖരിക്കുയും ചെയ്തിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!