Section

malabari-logo-mobile

പേരാമ്പ്രയില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ കാറിടിച്ചു; അമ്മയ്ക്കും മകള്‍ക്കും ദാരുണാന്ത്യം

HIGHLIGHTS : Collided with a lorry parked at Perambra; Tragic end for mother and daughter

കോഴിക്കോട്: പേരാമ്പ്ര വാല്യക്കോട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ അമ്മയും മകളും മരിച്ചു. പേരാമ്പ്ര ടെലിഫോണ്‍ എക്‌ചേഞ്ചിനു സമീപം തെരുവത്ത്‌പൊയില്‍ കൃഷ്ണകൃപയില്‍ സുരേഷ് ബാബുവിന്റെ ഭാര്യ ശ്രീജ (51)മകള്‍ അഞ്ജലി (24)എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സുരേഷ് ബാബുവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പേരാമ്പ്രയില്‍ നിന്ന് മേപ്പയൂരിലേക്ക് പോകുകയായിരുന്നു ഇവര്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ട ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ കാറിന്റെ മുന്‍ വശം പൂര്‍ണമായും തകര്‍ന്നു.

sameeksha-malabarinews

മൂവരെയും നാട്ടുകാര്‍ ചേര്‍ന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും അമ്മയുടെയും മകളുടെയും ജീവന്‍ രക്ഷിക്കാനായില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!