കണ്ണൂര്‍: ടാങ്കര്‍ ലോറി നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു. ദയ മെഡിക്കല്‍സ് ജീവനക്കാരന്‍ ഹാരിസ് (25) ആണ് മരിച്ചത്.
ഇന്നലെ അര്‍ദ്ധരാത്രി കണ്ണൂര്‍ താഴെ ചൊവ്വയിലാണ് അപകടം നടന്നത്. അപകടത്തില്‍ കട പൂര്‍ണ്ണമായും തകര്‍ന്നു.
മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കര്‍ ലോറി. റോഡരികില്‍ നിന്ന് ഫോണ്‍ ചെയ്യുകയായിരുന്ന ഹാരിസിനെ ഇടിക്കുകയായിരുന്നു. അമിതവേഗതയിലായിരുന്നു ലോറിയെന്ന് ദൃസാക്ഷികള്‍ പറഞ്ഞു.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക



