HIGHLIGHTS : A young man was bitten by a stray dog in Mangalam.
തിരൂര്‍: മംഗലം വാളമരുതൂരില്‍ തെരുവു നായയുടെ ആക്രമണം. യുവാവിന് കടിയേറ്റു. വാളമരുതൂര്‍ സ്വദേശി സി കെ ജലീലിനാണ് കടിയേറ്റത്. കൈയില്‍ കടിയേറ്റ ജലീല്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

യുവാവിനെ ആക്രമിച്ചശേഷം സമീപത്തെ കല്യാണ വീട്ടിലേക്ക് ഓടി ക്കയറിയ നായ പരിഭ്രാന്തി സൃഷ്ടിച്ചു. പ്രദേശത്ത് തെരുവു നായ ശല്യം രൂക്ഷമാണ്. പഞ്ചായത്ത് അധികൃതര്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു