പൊലീസ് ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടി; സംഭവത്തില്‍ പ്രതികള്‍ പിടിയില്‍

HIGHLIGHTS : Police disguised themselves as policemen and duped passengers of Rs 25 lakh; accused arrested

പാലക്കാട്: പൊലീസ് ചമഞ്ഞ് ട്രെയിന്‍ യാത്രക്കാരില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍. ഒന്‍പതംഗ സംഘത്തിലെ നാല് പേരെയാണ് പാലക്കാട് വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. സംഘത്തിലെ പ്രധാനികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

തിങ്കളാഴ് വൈകീട്ടായിരുന്നു സംഭവം. കോയമ്പത്തൂ4 പോതന്നൂരില്‍ നിന്നാണ് പട്ടാമ്പി സ്വദേശികളായ വ്യാപാരികള്‍ കണ്ണൂ4 പാസഞ്ച4 ട്രെയിന്‍ കയറിയത്. വ്യാപാര ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വിറ്റ് മടങ്ങുംവഴി, ട്രെയിന്‍ വാളയാറെത്തിയപ്പോഴാണ് കാക്കി പാന്റ്‌സ് ധരിച്ച അഞ്ചംഗസംഘം ഇരുവര്‍ക്കും അരികിലെത്തിയത്. പൊലീസാണെന്ന് പറഞ്ഞ് ഇവര്‍ ബാഗ് പരിശോധിച്ചു. പണമുണ്ടെന്ന് ഉറപ്പുവരുത്തി. കഞ്ചിക്കോടെത്തിയപ്പോള്‍ ഇരുവരേയും ട്രെയിനില്‍ നിന്നും പിടിച്ചിറക്കി. സ്റ്റേഷന് പുറത്ത് കാത്തുന്നിന്ന നാലംഗസംഘത്തോടൊപ്പം ഇന്നോവ കാറില്‍ കാറില്‍ കയറ്റി, പിന്നാലെ പണമടങ്ങിയ ബാഗെടുത്ത ശേഷം ദേശീയപാതയില്‍ ഇറക്കിവിടുകയായിരുന്നു. ഇരുവരുംവാളയാര്‍ പൊലീസില്‍ വിവരമറിയിച്ചതോടെ വാഹന നമ്പര്‍ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. അര്‍ധ രാത്രിയോടെയാണ് നാലുപേര്‍ കസ്റ്റഡിയിലായത്.

ദേശീയപാതയിലെ നിരവധി റോബ്ബറി കേസുകളില്‍ പ്രതികളായ ഇരട്ടക്കുളം സ്വദേശി അജേഷ്, പൊല്‍പുള്ളി സ്വദേശി സതീഷ്, രഞ്ജിത്ത് പുതുനഗരം, രാജീവ് കൊടുമ്പ് എന്നിവരാണ് പിടിയിലായത്. പോതനൂരിലെ സ്വര്‍ണ വ്യാപാരകേന്ദ്രം മുതല്‍ പിന്തുടര്‍ന്നെത്തിയ ശേഷം കവര്‍ച്ച ചെയ്യുന്നതാണ് സംഘത്തിന്റെ രീതിയെന്ന്‌പൊലീസ് പറഞ്ഞു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!