വീട്ടമ്മയുടെ 13 പവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍

പെരിന്തല്‍മണ്ണ: വീട്ടമ്മയുടെ 13 പവന്‍ സ്വര്‍ണാഭ രണം മോഷണംപോയ കേസില്‍ യുവതി അറസ്റ്റില്‍. ചെറുകര പുളിങ്കാവ് വായനശാലയ്ക്ക് സമീപമുള്ള തപാല്‍ വകുപ്പ് ജീവനക്കാരിയുടെ ആഭരണം മോഷണംപോയ കേസിലാണ് പാലക്കാട് കോങ്ങാട് മാണിക്യ ശേരി പാലാട്ടുപറമ്പില്‍ വിനിഷ മോളെ (24) പെരിന്തല്‍മണ്ണ ഇന്‍ സ്‌പെക്ടര്‍ എന്‍ എസ് രാജീവ് അറസ്റ്റുചെയ്തത്.

സ്വര്‍ണാഭര ണം മോഷണംപോയതായി കഴിഞ്ഞാഴ്ചയാണ് പെരിന്തല്‍മണ്ണ പൊലീസില്‍ പരാതി ലഭിച്ചത്. വീട്ടുടമസ്ഥയുമായി സൗഹൃദത്തിലായിരുന്ന പ്രതിക്ക് വീട്ടില്‍ കയറുന്നതിന് സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇത് മുതലെടുത്താണ് അലമാരയിലും പെട്ടിയിലുമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം പലപ്പോഴായി കൈക്കലാക്കിയത്. ഇവ പാലക്കാടും പെരിന്തല്‍മണ്ണയിലുമാ യി വിറ്റു വെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. പെരി ന്തല്‍മണ്ണ കോടതി പ്രതിയെ റി മാന്‍ഡ് ചെയ്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top