സ്വര്‍ണവില നില്‍ക്കാതെ കുതിപ്പ് തുടരുന്നു

കോഴിക്കോട്: സ്വര്‍ണവില നില്‍ക്കാതെ കുതിപ്പ് തുടരുന്നു. ഇന്ന് 800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്റെ വില 53,760 ആയി. ഗ്രാമിന് 6720 രൂപയാണ് വില.

ആഗോള വിപണിയിലെ വില വര്‍ധനവാണ് സ്വര്‍ണ വില വര്‍ധിക്കാനുള്ള കാരണം. ഡോളറിനോട് രൂപയുടെ മൂല്യം ഇടിഞ്ഞതും സുരക്ഷിത നിക്ഷേപമായി സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചതും വില വര്‍ധനവിന് കാരണമായിട്ടുണ്ട്. വരും ദിവസങ്ങളിലും സ്വര്‍ണ വില കുതിച്ച് ഉയരുമെന്ന് തന്നെയാണ് റിപ്പോര്‍ട്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top