എടപ്പാള്‍: പട്ടാപകല്‍ വീട്ടില്‍ കയറി യുവതിയെ കസേരയില്‍ കെട്ടിയിട്ട് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. വട്ടംകുളം ചിറ്റഴിക്കുന്നവട്ടത്ത് അശോകന്റെ മരുമകള്‍ രേഷ്മയെയാണ് ഇന്ന് രാവിലെ എട്ടരയോടെ കസേരയില്‍ കെട്ടിയിട്ട് ശരീരത്തില്‍ ധരിച്ച സ്വര്‍ണാഭരണങ്ങളും, ബാഗില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും കവര്‍ന്നത്.
അശോകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരുമകന്‍ വിശാഖ് മുകളിലത്തെ മുറിയില്‍ ഉറങ്ങുകയായിരുന്നു. അമ്മ കുളിച്ചു കൊണ്ടിരിക്കെ അകത്തു കയറിയ മോഷ്ടാവ് രേഷ്മയെ കസേരയില്‍ കെട്ടിയിട്ട് ആഭരണങ്ങള്‍ കവരുകയായിരുന്നു. 15 പവനിലേറെ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടതാണ് പ്രാഥമിക വിവരം.
ഗ്ലൗസും മാസ്‌കും, കണ്ണടയും ധരിച്ചാണ് മോഷ്ടാവ് അകത്ത് പ്രവേശിച്ചത് അമ്മ കുളികഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് മരുമകളെ കസേരയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടത്. അതോടെയാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ചങ്ങരംകുളം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




