Section

malabari-logo-mobile

വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ ഒന്നാം പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ്

HIGHLIGHTS : 1st accused Rupesh gets 10 years imprisonment in Velamund Maoist threat case

കൊച്ചി: വെള്ളമുണ്ട് മാവോയിസ്റ്റ് ഭീഷണിക്കേസില്‍ ഒന്നാം പ്രതി രൂപേഷിന് പത്ത് വര്‍ഷം തടവ് ശിക്ഷ. പ്രതികളായ അനൂപ് മാത്യൂവിന് 8 വര്‍ഷവും ബാബുവിനും കന്യാകുമാരിക്കും ആറ് വര്‍ഷം വീതവും തടവ് ശിക്ഷ വിധിച്ചു. കൊച്ചി എന്‍ഐഎ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

കേസില്‍ നാല് പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി നേരത്തെ കണ്ടെത്തിയിരുന്നു. രൂപേഷിനെതിരെ ഗൂഢാലോചന, ആയുധക്കുറ്റങ്ങള്‍ എന്നിവ തെളിഞ്ഞു. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം. സിവില്‍ പൊലീസ് ഓഫീസറായ എ ബി പ്രമോദിനെ വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതിനാണ് കേസ്.

sameeksha-malabarinews

മാവോയിസ്റ്റുകളെ പിടികൂടുന്നതിന് സഹായം നല്‍കി എന്നാരോപിച്ചാണ് എബി പ്രമോദിന്റെ വീട്ടില്‍ മാവോയിസ്റ്റ് സംഘമെത്തിയത്. തോക്കുള്‍പ്പെടെ സംഘത്തിന്റെ കയ്യിലുണ്ടായിരുന്നു. പ്രമോദിന്റെ അമ്മയാണ് സംഭവ സമയം വീട്ടിലുണ്ടായിരുന്നത്. പ്രമോദ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട സംഘം വധഭീഷണി മുഴക്കുകയും മോട്ടോര്‍ സൈക്കിള്‍ കത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ലഘുലേഖകള്‍ വീടിന്റെ പരിസരത്ത് വിതറിയ സംഘം ഓടിപ്പോവുകായയിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!