Section

malabari-logo-mobile

തങ്ങള്‍പാറയിലേക്ക് ഒരു യാത്രയാവം…….

HIGHLIGHTS : A trip to Thangalpara

വാഗമണിലെ കോലഹമേട്ടില്‍ സ്ഥിതി ചെയ്യുന്ന ഒരു പുണ്യസ്ഥലമാണ് തങ്ങള്‍പ്പാറ. വാഗമണ്‍ പൈന്‍ ഫോറസ്റ്റില്‍ നിന്ന് 3 കിലോമീറ്ററും വാഗമണ്‍ ബസ് സ്റ്റോപ്പില്‍ നിന്ന് 7 കിലോമീറ്ററും അകലെയാണ് ഈ മനോഹര സ്ഥലം സ്ഥിതി ചെയ്യുന്നത്. വാഗമണിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നും,കൂടാതെ ഇടുക്കി ജില്ലയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നുമാണ് തങ്ങള്‍പാറ.

സമുദ്രനിരപ്പില്‍ നിന്ന് 2500 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാറയിലേക്ക് എത്തിച്ചേരാന്‍ അരകിലോമീറ്ററോളം കുത്തനെയുള്ള പാറയില്‍കൂടി നടക്കണം. മൂടല്‍മഞ്ഞില്‍ വഴിതെറ്റാതിരിക്കാന്‍ പാറയില്‍ വെള്ള പെയിന്റുകൊണ്ട് ആരോമാര്‍ക്കുകള്‍ നല്‍കിയിട്ടുണ്ട്. വാഗമണിലെ പൈന്‍ ഫോറസ്റ്റ്, സൂയിസൈഡ് പോയിന്റ്, വാഗമണ്‍ ടൗണ്‍ എന്നിങ്ങനെയെല്ലാം ഇവിടെ നിന്ന് കാണാന്‍ സാധിക്കും.

sameeksha-malabarinews

ഗോളാകൃതിയിലുള്ള പാറക്കൂട്ടത്തിനു മുകളില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള സൂഫി സന്യാസിയായ ഷെയ്ഖ് ഫരീദുദ്ദീന്റെ ശവകുടീരം ഉണ്ട്. ഏകദേശം 8 നൂറ്റാണ്ടുകള്‍ക്ക് മുമ്പ് അദ്ദേഹം ഈ കുന്നില്‍ ജീവിച്ചിരുന്നു. ഈ പ്രദേശത്തിന് ചുറ്റുമുള്ള മുസ്ലീം തീര്‍ത്ഥാടകര്‍ ഏറ്റവും പവിത്രമായ സ്ഥലങ്ങളില്‍ ഒന്നായി ഇത് കണക്കാക്കപ്പെടുന്നു, ഒപ്പം തീര്‍ത്ഥാടകര്‍ക്കായി ഒരു ചെറിയ പ്രാര്‍ത്ഥന കേന്ദ്രവും ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്.

ജീപ്പില്‍ എത്തിച്ചേരാവുന്ന ഈ സഥലം ട്രെക്കര്‍മാര്‍ക്ക് ഏറെ ഇഷ്ട്ടപെടുന്ന ഒന്നാണ്. സന്ദര്‍ശകര്‍ക്ക് ചെളി നിറഞ്ഞ റോഡിലൂടെ സഞ്ചരിച്ച് പാറക്കെട്ടുകള്‍ നിറഞ്ഞ റോഡിലൂടെ വേണം തങ്ങള്‍ കുന്നിലെത്താന്‍. രാവിലെ 8മണിമുതല്‍ വൈകുന്നേരം 5 മണിവരെയാണ് സന്ദര്‍ശകര്‍ക്കുള്ള സമയം. തങ്ങള്‍പാറയില്‍ എത്തിച്ചേരാന്‍ പ്രത്യേകം ഫീ ഒന്നുംതന്നെയില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!