നിലമ്പൂരില്‍ പാസഞ്ചര്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി

മലപ്പുറം: മലപ്പുറം നിലമ്പൂരില്‍ ട്രെയിനിന്റെ എഞ്ചിന്‍ പാളം തെറ്റി. നിലമ്പൂരില്‍ നിന്നും പാലക്കാട്ടേക്ക് പോകുന്ന പാസ്സഞ്ചര്‍ ട്രെയിനിന്റെ എഞ്ചിനാണ് പാളം തെറ്റിയത്.

ഇന്ന് വൈകിട്ട് 4 മണിക്കാണു സംഭവം. എഞ്ചിനില്‍ മറ്റ് ബോഗിള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നില്ല. ഇതിനാല്‍ തന്നെ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരുകയാണെന്ന് റെയില്‍വെ അധികൃതര്‍ അറിയിച്ചു.

പാലക്കാട് എക്‌സ്പ്രസില്‍ ഘടിപ്പിക്കാനായി ഒന്നാം പ്ലാറ്റ്ഫോമിലേക്കു കൊണ്ടുവരുമ്പോഴാണ് എന്‍ജിന്‍ പാളം തെറ്റിയത്. 4.10നു പോകേണ്ട നിലമ്പൂര്‍ – പാലക്കാട് എക്‌സ്പ്രസ് പുറപ്പെടാന്‍ വൈകുന്നു. എന്‍ജിന്‍ മാറ്റുന്നതിനായി ക്രെയിന്‍ എത്തിച്ചിട്ടുണ്ട്. പുതിയ എന്‍ജിന്‍ എത്തിച്ച ശേഷമേ പാലക്കാട് എക്‌സ്പ്രസ് പുറപ്പെടൂവെന്നാണു വിവരം.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top