ലഹരിക്കെതിരെ പരപ്പനങ്ങാടിയില്‍ മാരത്തണ്‍ മത്സരം

പരപ്പനങ്ങാടി: ലഹരിക്കെതിരെ ഒട്ടക്കെട്ടായി നീങ്ങാമെന്ന സന്ദേശമുയര്‍ത്തി എക്‌സൈസ് വകുപ്പും നഹാസ് ആശുപത്രിയും സംയുക്തമായി ഒക്ടോബര്‍ 22 ന് ഞായറാഴ്ച മാരത്തണ്‍ മത്സരം സംഘടിപ്പിക്കുന്നു.

‘RUN AGAINST DRUGS, RUN FOR BONE HEALTH’ എന്ന സന്ദേശമുയര്‍ത്തി ലോക അസ്ഥി ബലക്ഷയ ദിനത്തിലാണ് മാരത്തണ്‍ ഓട്ടം സംഘടിപ്പിക്കുന്നത്. നഹാസ് ആശുപത്രിയുടെ പരിസരത്തുനിന്ന് രാവിലെ 7 മണിക്ക് മത്സരം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 25,001 രൂപയാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം 10,000 രൂപയും മൂന്നാം സമ്മാനം 5,000 രൂപയുമാണ്.

വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറം ഡപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വൈ.ഷിബു, എക്‌സൈസ് എന്‍സ്‌പെക്ടര്‍ സാബു ആര്‍ ചന്ദ്ര, ഡോ. മുനീര്‍, ഡോ.അലാവുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ ബിജു പാറോല്‍, മുഹമ്മദലി ബാവ, സക്കറിയ സി പി എന്നിവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top