നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13 കാരന്‍ ഷോക്കേറ്റ് മരിച്ച നിലയില്‍; കൃഷിതോട്ടമുടമയ്‌ക്കെതിരെ കേസ്

മലപ്പുറം: നിലമ്പൂര്‍ പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കുട്ടി മരിച്ചത് വൈദ്യുതവേലിയില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്നാണെന്ന് പൊലീസ് നിഗമനം. അസം സോനിത്പൂര്‍ തേസ്പൂരിലെ ബഗരിചാര്‍ സ്വദേശികളായ മുത്തലിബ് അലി ,സോമാല ദമ്പതികളുടെ മകന്‍ റഹ്‌മത്തുള്ള (13) യെ ആണ് ഇന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടുപന്നികളെ തുരത്താന്‍ തോട്ടമുടമ സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നാണ് കുട്ടിക്ക് ഷോക്കെറ്റതെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ സ്ഥലമുടമ അറയില്‍ ഉണ്ണികൃഷ്ണനെതിരെ പൊലീസ് കേസെടുത്തതായാണ് ലഭ്യമായ വിവരം. രാവിലെ പത്തരയോടെയാണ് അമരമ്പലത്തെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ വൈദ്യുതി വേലിയോട് ചേര്‍ന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

സംഭവത്തില്‍ പൂക്കോട്ടും പാടം പൊലീസ് സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം മരിച്ച കുട്ടി റഹ്‌മത്തുള്ളയുടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top